നാരങ്ങാനം: ഫെബ്രുവരി 9 മുതൽ 12 വരെ മാടമൺ പമ്പാ മണൽപ്പുറത്ത് നടക്കുന്ന 25​ാമത് മാടമൺ കൺവെൻഷന് മന്നോടിയായുള്ള വിളംബര ജാഥകൾ 1 ന് ആരംഭിക്കും.
രാവിലെ 9.30ന് എസ്.എൻ.ഡി.പിയോഗം നാറാണംമൂഴി ശാഖയിൽ റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർഉദ്ഘാടനം ചെയ്യും. റാന്നി, പത്തനംതിട്ട, കോഴഞ്ചേരി യൂണിയനുകളിലെ ശാഖകളിൽ പര്യടനം നടത്തും. 2 ന് ശിവഗിരി മഹാസമാധിയിൽ നിന്ന് ആരംഭിക്കുന്ന ചൈതന്യ രഥയാത്ര ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.ഗുരു ധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ.മധുസൂദനൻ ക്യാപ്ടനായിരിക്കും. 9ന് രാവിലെ 5 ന് ദീപശിഖാ പ്രയാണം എ.വി.ആനന്ദ് ക്യാപ്ടനായ സംഘം 12.30ന് കൺവൻഷൻ നഗറിലെത്തിക്കും. അന്ന് രാവിലെ 8ന് കൊട്ടമൺ പാറ ടൗൺ ശാഖാ മന്ദിരത്തിൽ നിന്ന് പതാക ഘോഷയാത്ര ശാഖാ പ്രസിഡന്റ് എൻ.വിശ്വനാഥന്റെ നേതൃത്വത്തിൽ പുറപ്പെടും.3253 കരികുളം ശാഖയിൽ നിന്ന് കൊടിക്കയർ വഹിച്ചുകൊണ്ടുള്ള ജാഥയും, 3434 നാറാണംമൂഴി ഗുരദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന കൊടിമരഘോഷയാത്രയും 12 മണിയോടെ സമ്മേളന നഗറിലെത്തും. കെ.ബി.മോഹനൻ, അഡ്വ: എൻ.പ്രേംകുമാർ, കെ.എസ്.കമലാസനൻ, പ്രദീപ് കുമാർ, കിഴക്കേവിളയിൽ എന്നിവർ നേതൃത്വം നൽകും.ഉച്ചയ്ക്ക് 1.45 ന് റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, പതാക ഉയർത്തുന്നതോടെ കൺവെൻഷന് തുടക്കമാകും.