പത്തനംതിട്ട : കായിക പ്രേമികളുടെ സ്വപ്നപദ്ധതിയായ പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ സ്റ്റേഡിയത്തിനോട് ചേർന്ന് പതിനാറ് കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം പൂർത്തീകരിക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആറ് കോടി രൂപ ചെലവിലാണ് ആദ്യഘട്ടം നിർമ്മാണം . അഞ്ച് ഏക്കർ സ്ഥലം മണ്ണിട്ട് ഒരുമീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയർത്തും. അതിന് ശേഷം പൈലിംഗ് നടക്കും. മുംബയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയാണ് അന്തിമ രൂപരേഖ അംഗീകരിച്ചു നൽകിയിരിക്കുന്നത്. കേന്ദ്ര പൊതുമരാമത്തിനാണ് നിർമാണ ചുമതല. ആറ് ഗെയിംസ് ഒരു പോലെ നടത്താനുള്ള സൗകര്യം ഇവിടുണ്ടാകും. പൈലിംഗ് നടത്തി മണ്ണിന്റെ ഉറപ്പ് പരിശോധന പൂർത്തിയാക്കിയിരുന്നു.
സ്റ്റേഡിയം ഉയരുമ്പോൾ
40000 ചതുരശ്ര അടി വിസ്തീർണം
സജ്ജീകരണങ്ങൾ
2 ബാസ്ക്കറ്റ് ബോൾ കോർട്ട്
3 വോളിബോൾ കോർട്ട്
ജിംനേഷ്യം
പുരുഷ - വനിതാ അത്‌ലറ്റുകൾക്ക് പ്രത്യേകം ഡോർമിറ്ററികൾ
വസ്ത്രങ്ങൾ മാറാനും സാധനങ്ങൾ സൂക്ഷിക്കാനും മുറികൾ
സമ്മേളന ഹാൾ
50000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം
600 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം
16 കോടി നിർമ്മാണ ചുമതല.
11 കോടി കേന്ദ്ര ഫണ്ടാണ്. രണ്ട് കോടി പത്തനംതിട്ട നഗരസഭയും മൂന്ന് കോടി എം.പി ഫണ്ടും. ഇന്റർനാഷണൽ സ്റ്റേഡിയം ആക്കണമെങ്കിൽ വീണ്ടും 12 കോടി രൂപ ചെലവ് വരും.
"ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. നടപടികൾ പൂർത്തീകരിക്കാനുള്ള കാലതാമസം ഉണ്ടായിരുന്നു. ഉടൻ പണി ആരംഭിക്കും. "
ആന്റോ ആന്റണി എം.പി