തിരുവല്ല: പോസ്റ്റൽ ഡിവിഷന്റേയും കുറ്റൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുറ്റൂർ പോസ്റ്റ് ഓഫീസിൽ തപാൽ മേള സംഘടിപ്പിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു. തിരുവല്ല പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ഡി.ലതനായർ അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി ജ്യോതി ഭീമ യോജന തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾക്ക് വിശദീകരിച്ചു നൽകുകയും വിവിധ പദ്ധതികളിലേക്ക് അംഗങ്ങളെ ചേർക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു, പഞ്ചായത്ത് അംഗം രാജലക്ഷ്മി, ഐ.പി.പി.ബി പത്തനംതിട്ട സീനിയർ മാനേജർ ജോസ്,ചെങ്ങന്നൂർ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ ബി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.