പന്തളം : പൗരത്വ ബിൽ രാഷ്ട്ര നന്മയ്ക്ക് എന്ന മുദ്രാവാക്യവുമായി ബിജെപി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗരണ ബൈക്ക് യാത്ര സംഘടിപ്പിച്ചു. സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീരാജ് ശ്രീവത്സം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം റജി പത്തിയിൽ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അജയകുമാർ, സി.കെ സോമശേഖരൻ, കൗൺസിലർമാരായ കെ.വി പ്രഭ, സുമേഷ്‌കുമാർ, ഐഡിയൽ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.