പത്തനംതിട്ട: കേരള സാഹിത്യ അക്കാദമിയുടെയും സരസകവി മൂലൂർ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ ഫെബ്രുവരി 7,8,9 തീയതികളിലായി സംസ്ഥാനതലത്തിൽ കവിതാക്യാമ്പ് നടത്തും.7ന് രാവിലെ 10ന് നടക്കുന്നചടങ്ങ് കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്റെ അദ്ധ്യക്ഷത വഹിയ്ക്കും.