കൊക്കാത്തോട്: അള്ളുങ്കൽ ശിവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 4നും 5നും നടക്കും. തന്ത്രി വലഞ്ചുഴി ശ്രീമഠംഇല്ലത്ത് ഗണപതി രാമശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. ഫെബ്രുവരി 4ന് 6:30ന് അഷ്ടദ്രവ്യഗണപതി ഹോമം, 8.30ന് ഭാഗവത പാരായണം, 9ന് മൃത്യുജ്ഞയഹോമം, 10:30ന് കാവിൽ നൂറുംപാലും 12 അന്നദാനം, 6:30ന് ദീപകാഴ്ച, 7ന് ഭഗവതി സേവ. 5 ന് 6:30ന് ഗണപതിഹോമം, 8 ന് ഭാഗവത പാരായണം, 8.30 ന് പറയിടീൽ, 9 ന് നവകം, 12 ന് അന്നദാനം, 1 ന് ഘോഷയാത്ര, ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗുരുമന്ദിരത്തിൽ എത്തി തിരികെ കോട്ടപ്പാറ ദേവി ക്ഷേത്ര വഞ്ചിപടി വഴി 6 ന് ക്ഷേത്രത്തിൽ എത്തിചേരും 6:45 ന് ദീപകാഴ്ച രാത്രി 8.30 ന് നാടൻ പാട്ടും ദൃശ്യവിസ്മയവും, 11 ന് ഗാനമേള.