പത്തനംതിട്ട: അസംബ്ലീസ് ഒഫ് ഗോഡ് ചർച്ചിന്റെ ജനറൽ കൺവെൻഷനും പുതിയ കൺവെൻഷൻ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും ഫെബ്രുവരി നാല് മുതൽ ഒമ്പത് വരെ അടൂർ പറന്തൽ അസംബ്ലീസ് ഒഫ് ഗോഡ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാലിന് വൈകിട്ട് ആറിന് അസംബ്ലീസ് ഒഫ് ഗോഡ് സഭാ സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജനറൽ സൂപ്രണ്ട് റവ. ഡോ. വി. ടി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ റവ. ഡോ. ഐസക്ക് വി മാത്യു, റവ. ടി വി പൗലോസ്. റവ. എ രാജൻ, റവ. എം എ ഫിലിപ്പ്, ഇതര സഭ നേതാക്കന്മാർ, സാംസ്‌കാരികരാഷ്ട്രീയ നായകർ തുടങ്ങിയവർ പങ്കെടുക്കും. അഞ്ച്, ആറ് തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ശുശ്രൂഷകരുടെ സമ്മേളനവും സെമിനാറും നടക്കും. ഏഴിന് രാവിലെ ഒമ്പത് മുതൽ 12.30വരെ മിഷൻ സമ്മേളനവും 2.30 മുതൽ ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. എട്ടിന് രാവിലെ സൺഡേ സ്‌കൂൾ സമ്മേളനവും ഉച്ചകഴിഞ്ഞ് യുവജന സമ്മേളനവും നടക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സഭാ സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ്, സെക്രട്ടറി റവ. ടി വി പൗലോസ്, റവ. ജോൺസൻ ജി. സാമുവൽ, സാം യു. ഇളമ്പൽ, ബിജു തങ്കച്ചൻ, മാത്യു കുര്യൻ എന്നിവർ പങ്കെടുത്തു.