തണ്ണിത്തോട്: ഗ്രാമപഞ്ചായത്തിലെ 2020​-2021 വാർഷിക പദ്ധതി രൂപീകരണം,പി.എം.ഐ.എ വൈ ഭവന പദ്ധതി ഗുണഭോക്ത്യലിസ്റ്റ് അംഗീകരിക്കൽ, 2019​ 2020 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ എന്നിവയ്ക്കായിട്ടുള്ള ഗ്രാമസഭകൾ ഫെബ്രുവരി 2 മുതൽ 16 വരെ വിവിധ വാർഡുകളിൽ നടക്കും.വാർഡ്, തീയതി, സമയം,സ്ഥലം എന്നിവ ചുവടെ:1 ​വാർഡ് 3ന് 2.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ,2​വാർഡ് 2ന് 2.30ന് സെന്റ് ആന്റണീസ് ഓഡിറ്റോറിയം,3​ വാർഡ് 8ന് 2.30ന് തേക്കുതോട് ഗവ.ഹൈസ്‌കൂൾ ഓഡിറ്റോറിയം,4 ​വാർഡ് 5ന് 2ന് കരിമാൻതോട് സെന്റ് ജോർജ് പാരിഷ്ഹാൾ, 5വാർഡ് 2ന് 2ന് തേക്കുതോട് എൻ.എസ്.എസ്.ഓഡിറ്റോറിയം,6വാർഡ് 6 ന് 2.30ന് തേക്കുതോട് എസ്.എൻ.ഡി.പി.ഹാൾ,7​വാർഡ് 16ന് 2.30ന് തേക്കുതോട് എബനെസർ ഇഗ്ലീഷ് മീഡിയം സ്‌കൂൾ, 8വാർഡ് 10ന് 3ന് തേക്കുതോട് എസ്.എൻ.ഡി.പി.ഹാൾ,9​വാർഡ് 15ന് 3 ന് മണ്ണീറ സെന്റ് ജോർജ് കത്തോലിക്ക സൺഡേ സ്‌കൂൾ ഹാൾ,10​ വാർഡ് 9 ന് 2.30 ന് എലിമുള്ളം പ്ലാക്കൽ ഗവ.ഹൈസ്‌കൂൾ,11​വാർഡ് 8ന് 11ന് തണ്ണിത്തോട് സരസ്വതി വിദ്യാലയം 12​ വാർഡ് 8ന് 2ന് തണ്ണിത്തോട് ഗവ.വെൽഫയർ യു.പി.സ്‌കൂൾ,13 ​വാർഡ് 8ന് 3ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ.