പ്രമാടം: ഗ്രാമപഞ്ചായത്തിലെ 17 -ാം വാർഡിനെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വ​ഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേ​ഴ്‌സൺ ഷിറാസ് എം.കെ , പ്രമാടം ഗ്രാമപഞ്ചായത്ത്അംഗങ്ങളാ​യ കെ. പ്രകാശ്കുമാർ
അന്നമ്മ ഫിലി​പ്പ്​, കൃഷിഓഫീസർ ആൻസി എം സലീം, ഹരിത കേരളം മിഷൻ ആർ പി. ഗോകുൽ, വൈ പി മാരായ സൗമ്യ, അഭിരാമി എന്നിവർ പ്രസംഗിച്ചു.
വാർഡ് മെമ്പർ കെ. പ്രകാശ്കുമാറിനെയും കൃഷി ഓഫീസർ അൻസി എം സലിമിനെയും ആദരിച്ചു.