ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 2801ാം നമ്പർ പെരിങ്ങാല ശാഖയിലെ 23ാമത് ഗുരുദേവ പ്രതിമ പ്രതിഷ്ഠാ വാർഷികമഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്ന് രാവിലെ 9.30ന് യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ഡോ.ഏ.വി.ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് പ്രഭാത കുസുമൻ അദ്ധ്യക്ഷത വഹിക്കും. ഗുരുദേവനിലെ ഈശ്വരീയത എന്ന വിഷയത്തിൽ അഡ്വ.രാജൻ മഞ്ചേരി പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി സി.കെ.സോമൻ, വൈസ് പ്രസിഡന്റ് ടി.എസ്. വിശ്വനാഥൻ, മുൻ സെക്രട്ടറി ഈശ്വര ചന്ദ്രദേവ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് സമൂഹസദ്യ. 2.30ന് ഗുരുഭാഗവത പാരായണം. വൈകിട്ട് 5.30ന് ഗുരുദേവ കീർത്തനാലാപനം. 7ന് ദീപാരാധന, 8ന് കലാപരിപാടികൾ. നാളെ പുലർച്ചെ 5ന് നിർമ്മാല്യദർശനം, ഉഷഃപൂജ. തുടർന്ന് പ്രഭാതഗീതം, ഗുരുപൂജ, ഗുരുഭാഗവത പാരായണം. വൈകിട്ട് നാലിന് താലപ്പൊലി ഘോഷയാത്ര, ദീപക്കാഴ്ച. രാത്രി 9.30ന് പ്രൊഫ.അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത.