പത്തനംതിട്ട; കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നാലാമത് പത്തനംതിട്ട റവന്യൂ ജില്ലാ സമ്മേളനം ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ മൈലപ്ര സാംസ് ഗാർഡനിൽ നടക്കും. 31ന് ജില്ലാ കൗൺസിൽ യോഗം ഡി. സി.സി. ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കെ. പി. എസ്. ടി. എ. സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വി. എൻ. സദാശിവൻപിള്ള സംസ്ഥാന നിർവാഹക സമിതി അംഗം എം. എസ്. നിഷ, ട്രഷറർ വർഗീസ് ജോസഫ്, ജയിംസ് വൈ. തോമസ്, എസ്. പ്രേം, ബിനു കെ. സാം, ഹരികുമാർ ടി., എം. എം. ജോസഫ്, ദിലീപ് കുമാർ എസ്., ജയ പുല്ലാട് തുടങ്ങിയവർ സംസാരിക്കും.
ഒന്നിന് കെ. പി. സി. സി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഡി. സി. സി. പ്രസിഡന്റ് ബാബു ജോർജ് മുഖ്യാതിഥി ആയിരിക്കും. കെ. പി. എസ്. ടി. എ. സംസ്ഥാന പ്രസിഡന്റ് വി. കെ. അജിത് കുമാർ മുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിക്കും. കെ. പി. സി. സി. സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, ഐ. എൻ. ടി. യു. സി. സംസ്ഥാന പ്രസിഡന്റ് എ. ഷംസുദ്ദീൻ, കെ. പി. എസ്. ടി. എ. ട്രഷറർ എസ്.സന്തോഷ് കുമാർ, അനിൽ വട്ടപ്പാറ, നിസാം ചിതറ, വി. എൻ. സദാശിവൻപിള്ള, വർഗീസ് ജോസഫ്, എസ്. പ്രേം വിൽസൺ തുണ്ടിയത്ത്, പി. എ അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിക്കും.
വിദ്യാഭ്യാസ സമ്മേളനം ഡോ. മണക്കാല ഗോപാലകൃഷ്ണനും, വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി പ്രദീപും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ. പി. എസ്. ടി. സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ എസ്. ഉദ്ഘാടനം ചെയ്യും. ഫിലിപ്പ് ജോർജ്, വി. ജി. കിഷോർ, രജിത ആർ. നായർ, വി. ജി. പ്രസാദ്, ഫ്രെഡി ഉമ്മൻ, ചിത്ര എസ്. തുടങ്ങിയവർ സംസാരിക്കും.