പ്രമാടം: പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്നു. ജോസ് പനച്ചക്കൽ, അന്നമ്മ ഫിലിപ്പ്, സുശീല അജി എന്നിവർ പ്രസംഗിച്ചു.