മല്ലപ്പള്ളി: ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന തിരുവല്ല ചേലക്കൊമ്പ് റോഡ് നെടുംകുന്നം വഴി കുമളി റോഡുമായി ബന്ധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആനിക്കാട് മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. യോഗം ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വർഗീസ് മാമ്മൻ,ജോർജ് മാത്യു,എം.എസ് ശ്രീദേവി,എം.പി.ശശിധര കൈമൾ,കെ.ജി.ശ്രീധരൻ,ബേബി തടിയിൽ,ഒ.ജെ.രാജൻ,അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.