തിരുവല്ല: വെൺപാല തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവവും സപ്താഹവും ഇന്ന് മുതൽ ഫെബ്രുവരി എട്ടുവരെ നടക്കും. ഇന്ന് രാവിലെ അഖണ്ഡനാമജപം.നാളെ രാവിലെ 7.45ന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ദീപപ്രതിഷ്ഠ നടത്തും.ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.അഞ്ചിന് 10ന് രുഗ്മിണി സ്വയംവരം,ഏഴിന് 3.30ന് കദളിമംഗലം ആറാട്ടുകടവിൽനിന്ന് അവഭൃഥസ്‌നാനഘോഷയാത്ര,എട്ടിന് രാവിലെ ഒൻപതിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് കാവടിവരവ്, രാത്രി 9.30ന് നാടകം.