തിരുവല്ല: മീന്തലക്കര ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. ഒൻപതിനും 9.30നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റും. സപ്താഹ യജ്ഞം 7.30ന് തുടങ്ങും. ദിവസവും ഉച്ചയ്ക്ക് അന്നദാനം, ഫെബ്രുവരി രണ്ടിന് 11ന് ഉണ്ണിയൂട്ട്, മൂന്നിന് 11ന് ഗോവർധനപൂജ, നാലിന് 11ന് രുഗ്മിണി സ്വയംവരം, വൈകിട്ട് നാലിന് അവഭൃഥസ്‌നാനം 7.30ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് ഗാനമേള, ഏഴിന് വൈകിട്ട് ഏഴിന് നാമസങ്കീർത്തനം, 9.30ന് നൃത്തനാടകം, എട്ടിന് രാത്രി ഒൻപതിന് ഗാനമേള, ഒന്നിന് പള്ളിവേട്ട, ഒൻപതിന് രാത്രി 8.30ന് ആറാട്ടുവരവ്.