പത്തനംതിട്ട : കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ ഇൻസ്പിറോ -മിയ ഇംഗ്ളീഷ് ശില്പ ശാല നടത്തി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേൾവി, വായന, എഴുത്ത്, സംസാരം എന്നീ ഭാഷാ പഠനത്തിലെ നാലു മേഖലകളിലുള്ള വികാസം ലക്ഷ്യമാക്കി ചോംസ്കിയൻ സിദ്ധാന്ത അടിസ്ഥാനത്തിൽ ജില്ലയിൽ ആദ്യമായാണ് ശില്പശാല നടത്തിയത്. കൃഷ്ണകുമാർ മലപ്പുറം നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. അലക്സ് മാത്യു, കെ. പ്രിയ , ഷൈനി തോമസ്, അജി മാത്യു, പി.പി.ജൂബി, രമ്യരാജ്, ടോമിൻ പടിയറ, ഫ്രെഡി ഉമ്മൻ, എം.പി ഷാജി എന്നിവർ സംസാരിച്ചു.