പന്തളം: കെ എസ് എസ് പി യു പന്തളം എ യൂണിറ്റ് 28ാം വാർഷിക സമ്മേളനം പ്രസിഡന്റ് പി അബ്ദുൽ ഖാദർ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ആ‌ർ. ജയൻ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ബ്ലോക്ക് പ്രസിഡന്റ് ടി എൻ കൃഷ്ണപിള്ള അവതരിപ്പിച്ചു. സെക്രട്ടറി എം കെ മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി പ്രഭാകര കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ലസിത ടീച്ചർ, എൻ ഗോവിന്ദൻ ഉണ്ണിത്താൻ, കെ ജി ഡാനിയൽ, വൈസ് പ്രസിഡന്റ് പി.വത്‌സമ്മ എം.എം. ഇസ് മയിൽ എന്നിവർ പ്രസംഗിച്ചു . പി അബ്ദുൽ ഖാദർ (പ്രസിഡന്റ്) എം കെ മുരളീധരൻ (സെക്രട്ടറി) പി എൻ ഗോപിനാഥൻ (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കെ എൻ പരമേശ്വരൻ പിള്ള വരണാധികാരിയായിരുന്നു.