30sathi

പന്തളം : നഗരസഭ ശുചിത്വമിഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.സതി ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആനി ജോൺ തുണ്ടിൽ, ലസിത ടീച്ചർ, കൗൺസിലർമാരായ പന്തളം മഹേഷ്, നൗഷാദ് റാവുത്തർ, കെ.ആർ.വിജയ കുമാർ, മഞ്ചു വിശ്വനാഥ്, സുനിത വേണു, ജി.അനിൽ കുമാർ, എം.ജി. രമണൻ, നഗരസഭ സെക്രട്ടറി ജി. ബിനുജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.അനിൽ കുമാർ, എസ്.കൃഷ്ണകുമാർ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസർ.അജയ്.കെ.ആർ, ടെക്‌നിക്കൽ കൺസൺട്ടന്റ് ജെറിൻ ജെയിംസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

പത്തോളം സ്റ്റാളുകളിലായി തുണി, പേപ്പർ, തടി ഉൽപന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായുണ്ട്. എട്ടു രൂപ മുതലുള്ള വിവിധ തുണിസഞ്ചികൾ ലഭ്യമാണ്. കൂടാതെ തുണിയിൽ നിർമിച്ച ബിഗ്‌ഷോപ്പറുകൾ, ബാഗുകൾ, വലിയ സഞ്ചികൾ, തുണിയിൽ നിർമിച്ച പേഴ്‌സ്, ഹാൻഡ് ബാഗുകൾ, മടക്കി വയ്ക്കാവുന്ന സ്‌ട്രോബറി ബാഗുകൾ, പേപ്പർ കാരിബാഗുകൾ എന്നിവ വിപണനത്തിനായുണ്ട്.