ഇലന്തൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്ന ദന്തൽ യൂണിറ്റിലേക്ക് ദന്തൽ ഹൈജിനിസ്റ്റിനെ താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡിപ്ലോമ ഇൻ ദന്തൽ ഹൈജിനിസ്റ്റ് പാസായിരിക്കണം. താൽപര്യമുള്ളവർ ബയോഡേറ്റാ, ഒറിജിനൽ യോഗ്യതാ സർട്ടിഫിക്കറ്റ്, പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇലന്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 6ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0468 2360690.