പന്തളം : കേരള കർഷക സംഘത്തിന്റെ അംഗത്വ വിതരണം മുടിയൂർക്കോണം മേഖലയിൽ ആരംഭിച്ചു. അഡ്വ.ബി.ബിന്നിക്ക് ആദ്യ അംഗത്വം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ലസിത നായർ നല്കി. മേഖല കമ്മിറ്റി പ്രസിഡന്റ് ടി.മംഗളാനന്ദൻ അദ്ധ്യക്ഷനായിരുന്നു. മേഖല കമ്മിറ്റി സെക്രട്ടറി എൻ.ആർ.കേരള വർമ്മ ,ട്രഷറർ കെ.എച്ച്.ഷിജു ,മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ഡി.വിശ്വംഭരൻ, പി.ടി.ബാലകൃഷ്ണൻ,കെ.വിശ്വമിത്ര പണിക്കർ എന്നിവർ സംസാരിച്ചു.