പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി മനുഷ്യഭൂപടം പത്തനംതിട്ടയിൽ നിർമ്മിച്ചു. നൂറ് കണക്കിന് പ്രവർത്തകർ കുങ്കുമം, വെള്ള, പച്ച നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞ് ദേശീയപതാക കൈകളിലേന്തി കാശ്മീർ മുതൽ കേരളം എന്ന ക്രമത്തിൽ ദേശീയ പതാകയുടെ വർണ്ണത്തിലാണ് അണിനിരന്നത്. ആർ.എസ്.പി ദേശീയ സെക്രട്ടറി ഷിബു ബേബി ജോൺ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസൻ നായർ, അഡ്വ. പഴകുളം മധു, കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ.എം രാജു, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോർജ്ജ് വർഗ്ഗീസ്, പി. മോഹൻരാജ്, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, ശ്രീകോമളൻ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. ജയവർമ്മ, എ. ഷംസുദ്ദീൻ, ഡി.കെ ജോൺ, ജോൺ. കെ. മാത്യൂസ്, ടി.കെ സാജു, അഡ്വ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, തോപ്പിൽ ഗോപകുമാർ, കെ. പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, സമദ് മേപ്രത്ത്, ടി.എ ഹമീദ്, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, എം.സി ഷെറീഫ്, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ പങ്കെടുത്തു.