പന്തളം: മഹാത്മ ഗാന്ധിയു​ടെ 70-ാമത് രക്ത സാക്ഷിത്വ ദിനം പന്തളം വെസ്റ്റ് മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി ആചരി​ച്ചു. കുന്നിക്കുഴി ജംഗ്ഷനിൽ പുഷ്ാപാർച്ചനയും അനുസ്മരണ സമ്മേള​നവും ന​ട​ന്നു. ബ്ലോക്ക് സെക്രട്ടറി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ടി. ഗോപാലൻ, ബിജു മങ്ങാ​രം കെ. എൻ.രാ​ജൻ, എൻ. ഉണ്ണികൃഷ്ണൻ, ശെൽവരാജ്, കുഞ്ഞു​മോൻ, കുട്ടൻ, മത്തായി എന്നിവർ പ്രസംഗിച്ചു.