പന്തളം : കുടശ്ശനാട് ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തി​ല മകരഭരണി മഹോത്സവും പുനപ്രതിഷ്ഠാ വാർഷികവും രണ്ട്, മൂന്ന് തീയതികളിൽ നടക്കും. രണ്ടിന് രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് മകര പൊങ്കാല എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മേൽശാന്തി വാസുദേവൻ നമ്പൂതിരി ഭണ്ഡാര അടുപ്പിൽ അഗ്‌നി പകരും. 7.30ന് ഭക്തിഗാനാർച്ചന, 8.30ന് പൊങ്കാല നിവേദ്യം, ഭാഗവത പാരായണം, 9ന് അന്നദാനം, വൈകിട്ട് 6.30ന് കൊട്ടിപ്പാടി സേവാ, രാത്രി 7ന് കളമെഴുത്തുപാട്ടും, 8.30ന് നൃത്ത നൃത്ത്യങ്ങൾ, മൂന്നിന് പുന:പ്രതിഷ്ഠാ വാർക്ഷികം, 6ന് മഹാഗണപതിഹോമം, 8.30ന് ഭാഗവതപാരായണം, 10.30ന് കലശപൂജ 12.30ന് അന്നദാനം, വൈകിട്ട് 5.30ന് എഴുന്നെള്ളത്ത്, രാത്രി 9ന് സേവ, 10 ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, 12.30ന് എതിരേൽപ്പ്.