പെരിങ്ങനാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾ നടത്തുന്ന ചിൽഡൻസ് തീയേറ്റർ പദ്ധതിയുടെ ഭാഗമായ കലാജാഥ അടൂർ സെന്റ് മേരീസ് സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് അദ്ധ്യക്ഷനായിരുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ കൊച്ചുപാപ്പി, പി.ടി.എ പ്രസിഡന്റ് ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് സനിൽ ബാബു കണിമോൾ, ചിൽഡ്രൻസ് തീയേറ്റർ കോർഡിനേറ്റർ ഡോ.അമ്പിളി, സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൽ ബിജു എന്നിവർ സംസാരിച്ചു. തോപ്പിൽ ഭാസി പുരസ്‌കാരം ലഭിച്ച നാടക സംവിധായകൻ മനോജ് നാരായണനെ ആദരിച്ചു. കലാജാഥ പള്ളിക്കൽ ജില്ലാ ഡിവിഷനിലെ വിവിധ സ്കൂളുകളിൽ പര്യടനം നടത്തും.