peringala

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. യോഗം 2801ാം പെരിങ്ങാല ശാഖയിലെ 23ാമത് പ്രതിമ പ്രതിഷ്ഠാ വാർഷിക ആഘോഷം തുടങ്ങി. സാംസ്‌കാരിക സമ്മേളനം യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.ഏ.വി.ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പ്രഭാത കുസുമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സി.കെ.സോമൻ, വൈസ് പ്രസിഡന്റ് ടി.എസ്.വിശ്വനാഥൻ, മുൻ സെക്രട്ടറി ഇൗശ്വര ചന്ദ്രദേവ് എന്നിവർ സംസാരിച്ചു. ഗുരുഭാഗവത പാരായണം, ഗുരുദേവ കീർത്തനാലാപനം എന്നിവ നടന്നു.

ഇന്ന് പുലർച്ചെ അഞ്ചിന് നിർമാല്യദർശനം, ഉഷ:പൂജ, പ്രഭാതഗീതം, ഗുരുപൂജ, ഗുരുഭാഗവത പാരായണം. വൈകിട്ട് നാലിന് താലപ്പൊലി ഘോഷയാത്ര. രാത്രി 9.30ന് അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം.