ഏഴംകുളം: ഗ്രാമപഞ്ചായത്ത് തൊടുവക്കാട് വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ അഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല ഇന്ന് നടക്കും. രാവിലെ 9.30ന് കാവാടിയിൽ പി.രാമലിംഗം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ശിൽപ്പശാല ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഉണ്ണികൃഷ്ണൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വനിതക്ഷേമ ഓഫീസർ ശ്രീലതകുമാരി, ബാലസഭ ജില്ല ആർ.പി പ്രമീള.വി, കിലാ ഫാക്കറ്റി അജിത്ത് കുമാർ, കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്‌സൺ ലളിതമ്മാൾ എന്നിവർ ക്ലാസുകൾ എടുക്കും.