വടശ്ശേരിക്കര: ടി.ടി തോമസ് സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൊണ്ണൂറ് ദിവസം നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ദീപപ്രതിജ്ഞ നടത്തി. ബോധവത്കരണ ക്ലാസ്സ് എക്‌സെസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു.പി.തയ്യിൽ, വിമുക്തി ക്ലബ് കോഓർഡിനേറ്റർ എം.ആർ സുനിൽ മാമ്പാറ ,എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ എസ് .ജയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എക്‌സെസ് ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി.