തുമ്പമൺ : തുമ്പമൺ നോർത്ത് ഗവ.ഹയർ സെക്കഡറി സ്‌കൂൾ 108-ാമത് വാർഷികം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജി ഓമനക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്. വിരമിച്ച അദ്ധ്യാപകരായ കെ.ഉമാദേവി, പി.ബി ലളിതാസുമം ജോൺ എന്നിവർക്ക് ഉപഹാരം നൽകി. ബ്ലോക്ക് മെമ്പർ ആലീസ് രവി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ഗംഗ ആർ.ടി സ്വാഗതം പറഞ്ഞു. എച്ച്.എം ശാന്തകുമാരി, പി.ടി എ പ്രസിഡന്റ് തോമസ് ജേക്കബ്, മുൻ പ്രിൻസപ്പൽ തോമസ് ജോർജ്, പൂർവ്വ വിദ്യാർത്ഥി എം ജി സുരേന്ദ്രൻ നായർ, ഷാജി തോമസ്, സ്‌കൂൾ ചെയർമാൻ ജീവൻ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.