ചെങ്ങന്നൂർ: പെരിങ്ങാല പൂതംകുന്ന് ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രധാന ശിഷ്യരിൽ ഒരാളായ നടരാജ ഗുരുവിന്റെ 125ാം ജയന്തി ആഘോഷവും ശ്രീനാരായണ ഗുരുദേവ കൃതികളുടെ പഠനവും നാളെ നടക്കുമെന്ന് സെക്രട്ടറി പി.കെ.ഉദയഭാനു അറിയിച്ചു. രാവിലെ ഒൻപതിന് ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉപനിഷത് പാരായണവും നടരാജഗുരു അനുസ്മരണവും നടക്കും. രാവിലെ 10 മുതൽ പഠനക്ളാസും പ്രഭാഷണവും. വർക്കല ശിവഗിരി ഗുരുകുലത്തിലെ ഗുരു മുനി നാരായണ പ്രസാദ്, സ്വാമി ത്യാഗീശരൻ എന്നിവർ ക്ളാസ് നയിക്കും.