കലഞ്ഞൂർ: ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ്, എൻ. സി.സി. , എസ്. പി. സി, എൻ. എസ്. എസ് യൂണിറ്റുകളുടെ സംയുക്താഭമുഖ്യത്തിൽ ലഹരി വിമുക്തി വാരാചരണത്തിന്റെ സമാപനം കുറിച്ച് സൈക്കിൾ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. പി. ടി. എ. പ്രസിഡന്റ് എസ്.രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ എസ്. ലാലി, പ്രഥമാദ്ധ്യാപകൻ ഇ.എം.അജയഘോഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ടി.അൻജിത്ത്, മായാശങ്കർ, സി. പി. ഒ.മാരായ ഫിലിപ്പ് ജോർജ്, ജിഷ ഏബ്രഹാം, എൻ.സി.സി. ഓഫീസർ ലാൽ വർഗീസ്, ഷീല വിജയൻ,ഷൈല തങ്കച്ചൻ, ബിന്ദു കെ. ബേബി എന്നിവർ നേതൃത്വം നൽകി.