പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തുന്ന പണിമുടക്ക് തുടങ്ങി. പത്തനംതിട്ടയിൽ റാലിയും ധർണയും നടത്തി. മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു .യു.എഫ്ബി.യു ജില്ലാ കൺവീനർ കെ.ബി. ശിവാനന്ദൻ അദ്ധ്യക്ഷനായി.ഓഫീസർ സംഘടനയുടെ ദേശീയ കമ്മറ്റി അംഗം ശ്രീകുമാർ ,എ ഐ റ്റി യു സി ജില്ലാ സെക്ടറി കെ.സജി, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഡി.സുഗതൻ, എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി.വി പ്രസാദ്, പ്രസിഡന്റ് ജോൺ മത്തായി, എ.കെ.ബി.അർ. എഫ് ജില്ലാ കൺവീനർ ജോൺ ഫിലിപ്പോസ് 'രാജ് മോഹൻനായർ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് വിനോദ് കുര്യാക്കോസ്, ദീപു ജോൺസൺ, ഉദയകുമാർ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പ്രധാനമന്ത്രിക്കു നൽകാനുള്ള ഭീമ ഹർജി യു.എഫ് ബി യു കൺവീനർ കെ.ബി.ശിവാനന്ദൻ, ഘടക യൂണിയൻ നേതാക്കളായ ജോൺ മത്തായി ദീപു ജോൺസൺ, സുരേഷ് കുമാർ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്കു് കൈമാറി.