പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും അടൂർ കാരുണ്യ ഐ ഹോസ്പിറ്റലിന്റെയും പന്തളം മൈക്രോലാബിന്റെയും സംയുക്ത അഭിമുഖ്യത്തിൽ കുരമ്പാലയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. അടൂർ മദർ തെരസാ പാലിയേറ്റീവ് കെയർ രക്ഷാധികാരി ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. എം.കെ.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ജെ.പ്രദീപ്കുമാർ, കെ.ഹരികുമാർ, ബി.പ്രദീപ്, അജയകുമാർ, മധുസൂദനക്കുറുപ്പ്, ജോജോ,വൽസലൻ,സദാനന്ദൻ, കുഞ്ഞുമോൻ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.