പത്തനംതിട്ട : കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം (ഗ്രൂപ്പ്) ജില്ലാതലത്തിൽ സംഘടിപ്പിക്കും. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റു ചെയ്തു പ്രവർത്തിക്കുന്ന യുവാ ക്ലബുകളിലെ മത്സരങ്ങളിലൂടെയായിരിക്കും ജില്ലാതല മത്സരങ്ങൾക്കു യോഗ്യത നേടുക. ജില്ലാതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന നാടൻപാട്ട് ടീമിന് ട്രോഫിയും യഥാക്രമം 25,000, 10,000, 5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും നൽകും. ഒന്നാം സ്ഥാനം നേടുന്ന ടീം മാർച്ച് 6ന് ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും. ഫോൺ: 9446100081, 0468 2231938.