01-nadatham
ജില്ലാ വനിതാ ശിശുവികസന വകുപ്പും പന്തളം നഗരസഭയും റസിഡന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച രാത്രി നടത്തം

പന്തളം : സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും എന്ന സന്ദേശവുമായി ജില്ലാ വനിതാ ശിശുവികസന വകുപ്പും പന്തളം നഗരസഭയും റസിഡന്റ് അസോസിയേഷനും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. കുളനടയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 10.30ന് തുടങ്ങിയ നടത്തത്തിൽ അൻപതിലധികം വനിതകൾ പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.സതി, കൗൺസിലർമാരായ ആനി ജോൺ തുണ്ടിൽ, സുനിത വേണു, മഞ്ജു വിശ്വനാഥ്, അജിതകുമാരി, ഹസീന, കൃഷ്ണവേണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ബ്ലോക്ക് മെമ്പർ പിങ്കി ശ്രീധർ, പന്തളം സി.ഡി. പി. ഓ. റാഹില, സ്‌കൂൾ കൗൺസിലർമാരായ രമ്യ. കെ തോപ്പിൽ, കലാ രാജ്, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജെ. സി. ഐ. അംഗങ്ങൾ, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 12 മണിയോടെ നടത്തം പന്തളം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ശിശു വികസന ഓഫീസർ റാഹില പ്രതിജ്ഞ ചൊല്ലി കൊടുത്ത് മെഴുകുതിരി തെളിച്ചു. ഡോ.സൂസൻ ജോർജ്, ഡോ.നീന തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.