01-ayroor
മഠാധിപതി സ്വാമി പ്രാണവാനന്ദ തീർഥ പാദരിൽ നിന്നും ഹിന്ദു മത മഹാ മണ്ഡലം പ്രസിഡണ്ട് പി.എസ്. നായർ ജ്യോതി ഏറ്റുവാങ്ങുന്നു

കോഴഞ്ചേരി: അയിരൂർ ചെറകോൽപ്പുഴ ഹിന്ദുമത പരിഷത് വേദിയിൽ സ്ഥാപിക്കാനുള്ള
വിദ്യാധിരാജ ജ്യോതിയുമായുള്ള പ്രയാണം ചട്ടമ്പി സ്വാമിയുടെ സമാധി മണ്ഡപമായ പന്മനയിൽ നിന്ന് ആരംഭിച്ചു. മഠാധിപതി സ്വാമി പ്രാണവാനന്ദ തീർത്ഥ പാദരിൽ നിന്ന് ഹിന്ദുമത മഹാ മണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ജ്യോതി ഏറ്റുവാങ്ങി. അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാനന്ത ചൈതന്യ ഉദ്ഘാടനവും സ്വാമി പ്രണവാനന്ദ തീർത്ഥ പാദർ അനുഗ്രഹപ്രഭാഷണവും
നിർവഹിച്ചു. സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി ,അഡ്വ .കെ. ഹരിദാസ്, അഡ്വ. ഡി രാജഗോപാൽ ,അനൂപ് കൃഷ്ണൻ ,കൺവീനർ ജി.കൃഷ്ണകുമാർ, വിലാസിനി രാമചന്ദ്രൻ കെ.എൻ സദാശിവൻ നായർ പി.ആർ.ഷാജി,അനിരാജ് ഐക്കര, കെ.പി.സോമൻ,കെ.ആർ.ശിവദാസ്,രത്‌നമ്മ വി.പിള്ള രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.,ടി.പി .ഹരിദാസൻ നായർ,വിജയാനന്ദൻ നായർ എന്നിവർ ആചാര്യന്മാരായിരുന്നു. . ഇന്ന്
രാവിലെ കിടങ്ങന്നൂരിൽ നിന്ന് ആരംഭിച്ച് ഇലന്തൂർ,ഓമല്ലൂർ
,പത്തനംതിട്ട,കോന്നി,മലയാലപ്പുഴ,കടമ്മനിട്ട,നാരങ്ങാനം,ചെറുകോൽ വഴി
വൈകിട്ട് കോഴഞ്ചേരി യിലെത്തും. തുടർന്ന് ആദ്ധ്യാത്മിക സമ്മേളനം നടക്കും. 2 ന് രാവിലെ
നെടുംപ്രയാർ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം 10 ന് ചെറുകോൽപ്പുഴയിൽ സമാപിക്കും.