പന്തളം: പന്തളം നഗരസഭയുടെ പ്ലാസ്റ്റിക്ക് ബദൽ ഉൽപ്പന പ്രദർശന മേള ശുചിത്വ സംഗമം 2020 മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ റ്റി കെ സതി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ലസിത ടീച്ചർ, നൗഷാദ് റാവുത്തർ, മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ, ഷാ കോടാലി പറമ്പിൽ, വിജയകുമാർ, ആനി ജോൺ തുണ്ടിൽ, സുനിതാ വേണു, പന്തളം മഹേഷ്, എം.ജി രമണൻ, അജിതകുമാരി, നഗരസഭ സെക്രട്ടറി ജി.ബിനുജി, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ, കുടുംബശ്രീ ചെയർപേഴ്‌സൺ എസ് ശ്രീദേവി എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം . ഇന്ന് മുതൽ ഫെബ്രുവരി 2 വരെ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മേള. ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വാങ്ങുന്നതിനും മേളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ നടത്തുന്ന ഫുഡ് കോർട്ടുമുണ്ട്.