തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ പടയണി മഹോത്സവത്തോടനുബന്ധിച്ച് മുതിർന്ന ആശാൻമാരെ ആദരിച്ചു. ആചാര്യ സദസ്സ് ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ വേണാട്ട്, കരയോഗം വൈസ് പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, ആർ.പി.ശ്രീകുമാർ, ഗണേഷ്, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പടയണി കലാരംഗത്തെ മുതിർന്ന കലാകാരൻമാരായ എൻ. വാസുദേവൻപിള്ള, വി.കെ. പരമേശ്വരൻ പിള്ള, ഗോപാലകൃഷ്ണപിള്ള, ഗോപിനാഥൻ നായർ, കൃഷ്ണൻകുട്ടി നായർ, പ്രസന്നകുമാർ, ഉണ്ണികൃഷ്ണൻ, ഡോ.ജി. സുരേഷ് ബാബു എന്നിവരെ ആദരിച്ചു. ഇന്ന് രാത്രി 7.30ന് വലിയ പടയണി.