തിരുവല്ല: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെടുമ്പ്രം യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഇ.തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, വി.പി രാമചന്ദ്രൻ , പി.ജി മാത്യു, കെ.ജി തോമസ്, ടി.പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു. സി.ഇ തോമസ് ( പ്രസിഡന്റ്) , ഏ.കെ ഗീവർഗീസ്, ചന്ദ്രമതിയമ്മ, കെ.ജി രാജശേഖര പണിക്കർ ( വൈ. പ്രസിഡന്റ്) , കെ.വേണുഗോപാൽ ( സെക്രട്ടറി) , വി.കെ.സണ്ണി, എം.എൻ. വത്സൻ പിള്ള , കെ.കെ.ശ്രീധരൻ (ജോ. സെക്രട്ടറി) , വി.ആർ. പ്രതാപചന്ദ്രൻ ( ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.