തിരുവല്ല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തിരുവല്ല യൂണിറ്റ് വാർഷിക യോഗം ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.സി ബാബു, ടി.ജെ.തോമസ്, പി.ഷംസുദീൻ, സി.പി മുസാൻ, എൻ.ആർ.കെ.വർമ്മ, കെ.എസ്,വിജയൻ പിള്ള, എം.സി പാപ്പി, എം.ഡി.രവികുമാർ, കെ.കെ.നാണുക്കുട്ടൻ, കെ.ജി.ഓമനക്കുട്ടി എന്നിവർ പ്രസംഗിച്ചു.