തിരുവല്ല: കുളക്കാട് സെന്റ് ജോർജ്ജ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ മുതൽ അഞ്ചുവരെ കണിയാംപറമ്പിൽ ഡോ.കുര്യൻ ആർച്ച് കോർ എപ്പിസ്‌കോപ്പ നഗറിൽ നടക്കും. നാളെ വൈകിട്ട് 6.30ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ.ജെറി കുര്യൻ അദ്ധ്യക്ഷത വഹിക്കും. ഫാ.ബിനോയി ഡാനിയേൽ പ്രസംഗിക്കും. 3ന് വൈകിട്ട് 5.45ന് കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖപ്രസംഗം നടത്തും. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, ഫാ.എം.ജെ.ഡാനിയൽ, ഫാ.രജി പോൽ, ഫാ.ഡൊമിനിക് മൂഴിക്കര എന്നിവർ മറ്റുദിവസങ്ങളിൽ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ അലക്‌സാണ്ടർ ജേക്കബ്, പ്രസിഡന്റ് മോഹൻ ചെറിയാൻ എന്നിവർ നേതൃത്വം നല്കും.