തിരുവല്ല: ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ പാദുക പൂജാ മഹോത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നള്ളത്ത്. എട്ടിന് മഹാദേവിഭാഗവത പാരായണം,10ന് മാജിക് ഷോ,11ന് പള്ളിവേട്ട, നാളെ 8.15ന് നവകം പഞ്ചഗവ്യം പൂജയും പന്തീരടി പൂജയും 9.15ന് പ്രഭാഷണം - പുണ്യാ മോഹനൻ,11.15ന് ഓട്ടൻതുള്ളൽ, 12.40ന് വിശേഷാൽ ഗുരുപൂജ, ഒന്നിന് ആറാട്ട് സദ്യ, നാലിന് ആറാട്ട് പുറപ്പാട്, 5.30ന് സേവാ, 7.30 മുതൽ നാദസ്വരക്കച്ചേരി. ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം കൊടിയിറക്ക്. 9.30ന് ബാലെ. ശാഖാ പ്രസിഡന്റ് പി.എൻ.മോഹനൻ, വൈസ് പ്രസിഡന്റ് സി.ആർ.വാസുദേവൻ, സെക്രട്ടറി കെ.ശശിധരൻ, യൂണിയൻ കമ്മിറ്റിയംഗം ടി.ഡി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകുന്നു.