01-pdm-eminans
പന്തളം എമിനൻസ് സ്‌കൂൾ സിൽവർ ജൂബിലിയും വാർഷികവും ലോകായുക്ത അധ്യക്ഷൻ ജസ്റ്റിസ് സി​റിയക് ജോ​സഫ് ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: അദ്ധ്യാപകരെ ബഹുമാനിക്കാനും മാതാപിതാക്കളെ വേദനിപ്പിക്കാതിരിക്കാനും പുതിയ തലമുറ ശ്രദ്ധിക്കണമെന്ന് ലോകായുക്ത അദ്ധ്യക്ഷൻ ജസ്റ്റിസ് സി​റിയക് ജോസഫ് പറഞ്ഞു. പന്തളം എമിനൻസ് സ്‌കൂൾ സിൽവർ ജൂബിലിയും വാർഷികവും ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.എം.ജോസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ., പന്തളം നഗരസഭാ അദ്ധ്യക്ഷ ടി. കെ. സതി, പി. യു. തോമസ്, ചാണ്ടി പാല, അബു. എം. ജോർജ്, പ്രൊഫ. ലാലു വർഗീസ്, പി. മാത്യു, അനിതകുമാരി അശ്വൻ എസ്. കുമാർ. അലീന അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ധനസഹായ​ങ്ങളും വിതര​ണം ചെ​യ്തു.