അടൂർ : ജീവിതശൈലീ രോഗങ്ങളുടെ സമ്പൂർണ്ണ നിവാരണം ലക്ഷ്യമിട്ട് ആർദ്രമിഷൻ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് അടൂരിൽ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ 7.30 ന് ഫയർസ്റ്റേഷൻ പരിസരത്തുനിന്നു് ആരംഭിക്കുന്ന കൂട്ടനടത്തം ഗാന്ധിസ്മൃതി മൈതാനിയിൽ സമാപിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അഭ്യർത്ഥിച്ചു.