secretariate
secretariate

കൊല്ലം: കെ.എ.എസ് പ്രാഥമിക പരീക്ഷാ തിയതി നിശ്ചയിച്ചിട്ടും ഫൈനൽ പരീക്ഷയുടെ സിലബസോ തീയതിയോ പ്രഖ്യാപിക്കാതെ പി.എസ്.സി. 4,01,379 അപേക്ഷകരുള്ള പരീക്ഷയുടെ പ്രിലിമിനറി ഫെബ്രുവരി 22നാണ് . ഫൈനൽ പരീക്ഷ സംബന്ധിച്ച് പി.എസ്.സി അധികൃതർക്ക് പോലും വ്യക്തമായ രൂപമില്ലാത്തത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു.

പ്രാഥമിക പരീക്ഷ കഴിഞ്ഞ ശേഷം അവസാന പരീക്ഷയുടെ കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് പി.എസ്.സി. യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ മാതൃകയിലാണ് കെ.എ.എസ് പരീക്ഷയും . എന്നാൽ,സിവിൽ സർവീസ് പരീക്ഷാ വിജ്ഞാപനത്തിൽ പരീക്ഷാ നടപടികളുടെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

പ്രാഥമിക പരീക്ഷ

 ഓൺലൈൻ പരീക്ഷ.100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ. ഓരോ പേപ്പറിനും ഒന്നര മണിക്കൂർ വീതം. ചോദ്യങ്ങൾ ഒബ്‌ജക്ടീവ് തലത്തിലുള്ള മൾട്ടിപ്പിൾ ചോയിസ് (ഒ.എം.ആർ).

ഫൈനൽ പരീക്ഷ:

 ആകെ 350 മാർക്ക്. സിലബസ് പ്രഖ്യാപിച്ചിട്ടില്ല (വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമല്ല)

300 മാർക്കിന്റെ വിവരിച്ചെഴുതുന്ന പരീക്ഷ (ഡിസ്ക്രിപ്റ്റീവ്). 2 മണിക്കൂർ വീതമുള്ള 3 പേപ്പറുകൾ (ഓരോ പേപ്പറിനും 100 മാർക്ക്). ഇന്റർവ്യൂ 50 മാർക്കിന് (സിവിൽ സർവീസിന് 20 മാർക്ക് മാത്രം)

മൂന്ന് ധാരകളിൽ

പരീക്ഷ

 കെ.എ.എസ് പരീക്ഷ മൂന്ന് ധാരയിലുള്ളവർക്കായാണ്. ഒന്നാം ധാരയിലാണ് നേരിട്ടുള്ള നിയമനം (375993 അപേക്ഷകർ). രണ്ടാം ധാരയിൽ സർവീസിലുള്ള 50ൽ താഴെ പ്രായമുള്ള ഗസറ്റഡ് ഇതര ജീവനക്കാർ (23804 അപേക്ഷകർ). മൂന്നാം ധാരയിൽ ഒന്നാം ഗസറ്റഡ് ജീവനക്കാർ (1582 അപേക്ഷകർ). മൂന്ന് ധാരകൾക്കും പൊതുപരീക്ഷ

'ഫൈനൽ പരീക്ഷയുടെ കാര്യത്തിൽ ഒരു അവ്യക്തതയും ഉദ്യോഗാർത്ഥികൾക്കില്ല. ആരും ഇതുവരെ പി.എസ്.സിയോട് സംശയം ഉന്നയിച്ചിട്ടില്ല. സംശയമുഉള്ളവർക്ക് എന്നെ സമീപിക്കാം"

-എം.കെ സക്കീർ,

ചെയർമാൻ, പി.എസ്.സി