civil-diffence-training

ചവറ: ചവറ അഗ്നിരക്ഷാ നിലയത്തിന്റെ കീഴിൽ സിവിൽ ഡിഫൻസ് രൂപീകരിച്ചു. സേവന സന്നദ്ധരായ 60 പേരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. ജനങ്ങൾക്ക് ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനും, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും രക്ഷാപ്രവർത്തകർ എത്തിചേരുന്നതിന് മുമ്പുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമാണ്

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ പദ്ധതി ആരംഭിച്ചത്. അംഗങ്ങൾക്കുള്ള പരിശീലനം പന്മന വലിയം സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. ചവറ സ്റ്റേഷൻ ഇൻ ചാർജ്ജ് ഷാജിയുടെ മേൽനോട്ടത്തിൽ ഓഫീസർമാരായ എസ്. കൃഷ്ണകുമാർ, റ്റിജു തരകൻ, രതീഷ് എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.