എഴുകോൺ: കോൺഗ്രസ് എഴുകോൺ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമൺകാവിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായണൻ, അഡ്വ. സവിൻ സത്യൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നടുകുന്നിൽ വിജയൻ, ബി. രാജേന്ദ്രൻ നായർ, മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാർ, മുരുകദാസൻ നായർ, രതീഷ് കിളിത്തട്ടിൽ, ഡോ. സൂര്യ ദേവൻ, പ്രൊഫ. സോമരാജൻ, കടയ്ക്കോട് അജയൻ, ബിനു ചൂണ്ടലിൽ, ഓടനാവട്ടം വിജയപ്രകാശ്, വിക്രമൻ നായർ, സൈമൺ വാപ്പാല, പാറക്കടവ് ഷറഫ്, അലിയാര്കുഞ്ഞ്, കുടവട്ടൂർ രാധാകൃഷ്ണൻ, ഉഷേന്ദ്രൻ, ജോർജ്ജ് കുട്ടി, വി.കെ. ജ്യോതി, സൂഹർബാൻ, ജി.കെ. കുഞ്ചാണ്ടിച്ചൻ, രുഗ്മിണി, തുടങ്ങിയവർ സംസാരിച്ചു. ബിനു കോശി സ്വാഗതവും രാജൻ പിള്ള നന്ദിയും പറഞ്ഞു.