കൊല്ലം: എസ്.എൻ.ഡി.പി യോഗം 861-ാം നമ്പർ നെടുങ്ങോലം ശാഖയുടെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ സത്യദേവന് പതാക കൈമാറി നിർവഹിച്ചു. നെടുങ്ങോലം 861-ാം നമ്പർ ശാഖയിലുള്ള ഗുരുമന്ദിരത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം 3525-ാം നമ്പർ പരവൂർ പുക്കളം ശാഖാ ഭാരവാഹികൾ യാത്രയ്ക്ക് സ്വീകരണം നൽകി. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം. ഉദയസുഗതൻ, വനിതാസംഘം സെക്രട്ടറി രാഗിണി ടീച്ചർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. വനിതാ സംഘം പ്രവർത്തകർ, മൈക്രോഫിനാൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.