ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ കീഴിൽ ശിവഗിരി തീർത്ഥാടന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം വാകത്താനം ഗുരുക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്കുള്ള തീർത്ഥാടന പദയാത്രയ്ക്ക് പോളച്ചിറ ഗുരുകുലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വീകരണം നൽകി. ദേവസ്വം കമ്മിറ്റിയുടെയും പൗരാവലിയുടെയും നേതൃത്വത്തിലാണ് സ്വീകരണപരിപാടി സംഘടിപ്പിച്ചത്. ഗുരുകുലം ക്ഷേത്രം സ്ഥാപക പ്രസിഡന്റ് പി. വിശ്വരാജൻ ജാഥാക്യാപ്റ്റനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുകുലം ദേവസ്വം പ്രസിഡന്റ് ആർ. രാജൻ പിള്ള, ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണൻ തന്ത്രി, അജിഗോപാലൻ, പോളച്ചിറ കെ. മനോഹരൻ, ജി. ശശിധരൻ, വിഷ്ണു സോമൻ, എസ്. സുഷമ, സോനു, വിനു വിജയൻ, ഷീജ രാജു, ലളിതാ ഭായി അമ്മ, ലിങ്ക്ലാൽ തുടങ്ങിയവർ നേതൃത്വം നൽകി