mp
കൃഷി വകുപ്പിന്റെ കർഷക പുരസ്കാരം ലഭിച്ച എസ്. ജേക്കബിനെ കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കുന്നു

കൊല്ലം: കൃഷി വകുപ്പിന്റെ കർഷക പുരസ്കാരം ലഭിച്ച കൊല്ലം വിജിലൻസ് എസ്.ഐ എസ്. ജേക്കബിന് ജന്മനാടിന്റെ ആദരവ്. പട്ടകടവ് "ഒഡേസ യൂത്ത്" ഫോറത്തിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ദേഹത്തെ ആദരിച്ചു. ജനങ്ങളിൽ നിന്നകന്നു കൊണ്ടിരിക്കുന്ന കൃഷി തിരികെ കൊണ്ടു വരാൻ സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന ഇത്തരത്തിലുള്ള ആദരവുകൾ ജനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് എം.പി പറഞ്ഞു. യോഗത്തിൽ ഡെൻസിൽ ആന്റണി. പി. ജർമിയാസ്, ഡോ. ശെൽവമണി, കല്ലട ഗിരീഷ്, പഞ്ചായത്ത് മെമ്പർ ജോസ് തുടങ്ങിയവർ സംസാരിച്ചു.