കൊല്ലം: കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സി.ഇ.പി.സി.ഐ) ചെയർമാനായി ഡോ. നൂറുദ്ദീൻ അബ്ദുൽ തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് ചേർന്ന കൗൺസിലിന്റെ 64-ാമത് വാർഷിക യോഗം എ. അബ്ദുൽസലാമിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. ദശാബ്ദങ്ങളായി കശുഅണ്ടി വ്യവസായ,കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന കൊല്ലത്തെ പ്രമുഖ കുടുംബത്തിലെ അംഗമായ ഡോ. നൂറുദ്ദീൻ അബ്ദുൽ നേത്ര വിദഗ്ദ്ധനുമാണ്. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ. അബ്ദുൽസലാം കൊല്ലം മെഡിസിറ്റി സെക്രട്ടറിയാണ്.